Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shornur-Kochi Bridge

Palakkad

ഷൊ​ർ​ണൂ​ർ കൊ​ച്ചിപാ​ല​ത്തി​ന്‍റെ തൂ​ണു​ക​ൾ നി​ല​നി​ർ​ത്തി ചി​ല്ലു​പാ​ല​മൊ​രു​ക്കും​

ഷൊ​ർ​ണൂ​ർ: ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള കൊ​ച്ചി പാ​ലം ചി​ല്ലു​പാ​ല​മാ​വും. പാ​ല​ത്തി​ന്‍റെ ര​ണ്ട് തൂ​ണു​ക​ൾ നി​ല​നി​ർ​ത്തി ചി​ല്ലു​പാ​ലം നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് ന​ഗ​ര​സ​ഭ കൗ​ൺ​സി​ലി​ൽ അം​ഗീ​കാ​രം ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ഭാ​ര​ത​പ്പു​ഴ​ക്ക് കു​റു​കെ ഷൊ​ർ​ണൂ​രി​നെ​യും ചെ​റു​തു​രു​ത്തി​യേ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മാ​ണ് ഇ​ത്.

ബ​ല​ക്ഷ​യം സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത് ത​ക​ർ​ന്നു​വീ​ണ​ത്. പാ​ലം പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന​താ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. ര​ണ്ട് തൂ​ണും മൂ​ന്ന് സ്പാ​നും നി​ല​നി​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​ക്ക് ഉ​ള്ള​ത്. ഇ​ങ്ങ​നെ നി​ല​നി​ർ​ത്തി​യാ​ൽ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ബ​ല​പ്പെ​ടു​ത്ത​ലു​ക​ളും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ഗ​ര​സ​ഭ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന പി​ഡ​ബ്ല്യു​ഡി​യു​ടെ നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പാ​ല​ത്തി​ന്‍റെ ര​ണ്ട് തൂ​ണി​ലാ​യി മൂ​ന്ന് സ്പാ​ൻ നി​ല​നി​ർ​ത്തി ഇ​വി​ടെ ചി​ല്ലു​പാ​ലം നി​ർ​മി​ച്ച് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് ന​ഗ​ര​സ​ഭ ല​ക്ഷ്യം വ​ക്കു​ന്ന​ത്.

ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്നി​ലെ വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന്‍റെ താ​ഴ​ത്തെ​നി​ല ദ​ർ​ഘാ​സ് ല​ഭി​ച്ച വ്യ​ക്തി ഏ​റ്റെ​ടു​ക്കാ​ത്ത​തി​നാ​ൽ പു​തി​യ​ വ്യ​ക്തി​ക്ക് ഓ​ഫ​ർ​വ​ഴി ന​ൽ​കി​യ​ത് കൗ​ൺ​സി​ലി​ൽ ച​ർ​ച്ച​യാ​യി. ടെ​ൻ​ഡ​ർ ല​ഭി​ച്ച വ്യ​ക്തി​യെ ഒ​ഴി​വാ​ക്കാ​ൻ കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ച​തി​ന് ശേ​ഷം ഓ​ഫ​ർ ക്ഷ​ണി​ക്കാ​ൻ കൗ​ൺ​സി​ല​ർ ഇ.​പി. ന​ന്ദ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ദ​ർ​ഘാ​സ് ല​ഭി​ച്ച വ്യ​ക്തി​യെ ഒ​ഴി​വാ​ക്കി ഓ​ഫ​ർ ക്ഷ​ണി​ക്കാ​ൻ അ​ധ്യ​ക്ഷ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി കൗ​ൺ​സി​ൽ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ശാ​സ്ത്ര​മേ​ള​യ്ക്ക് 25,000രൂ​പ ന​ൽ​കാ​നും കൗ​ൺ​സി​ൽ അ​നു​മ​തി​ന​ൽ​കി.

Latest News

Corehub Up